Skip to main content

മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ ലോണ്‍ മേള

വ്യവസായ വാണിജ്യ വകുപ്പ് മരുതറോഡ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കുള്ള സബ്സിഡി ലൈസന്‍സ് ലോണ്‍ മേള-2024 സംഘടിപ്പിച്ചു. പുതുതായി ആരംഭിച്ച 10 സംരംഭകര്‍ക്ക് ബാങ്ക് അനുമതി പത്രവും മൂന്നുപേര്‍ക്ക് ഉദ്യം രജിസ്ട്രേഷനും നല്‍കി. അഞ്ച് പേരുടെ വായ്പ അപേക്ഷ സ്വീകരിച്ചു. മരുതറോഡ് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം എ. പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. മലമ്പുഴ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ അരുണ്‍ ദാനം മുഖ്യപ്രഭാഷണം നടത്തി. മരുതറോഡ് ഗ്രാമപഞ്ചായത്ത് ഇ.ഡി.ഇ എസ്. പ്രിയ വിഷയാവതരണം നടത്തി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍. ശോഭന, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണിത്താന്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തംഗം രാജലക്ഷ്മി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. രാധാകൃഷ്ണന്‍, കല്ലേപ്പുള്ളി യൂണിയന്‍ ബാങ്ക് ശാഖ മാനേജര്‍ രാഹുല്‍, കഞ്ചിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖാ മാനേജര്‍ രൂപേഷ്, കല്ലേപ്പുള്ളി കേരള ബാങ്ക് ശാഖാ പ്രതിനിധി പ്രജീഷ എന്നിവര്‍ പങ്കെടുത്തു. 55 പേര്‍ പങ്കെടുത്തു.
 

date