Skip to main content

വിമുക്തഭടന്മാരുടെയും വിധവകളുടെയും സംരംഭങ്ങള്‍ക്ക് ധനസഹായം

ബാങ്കുകളില്‍ നിന്നോ കേന്ദ്ര സംസ്ഥാന ഏജന്‍സികളില്‍ നിന്നോ വായ്പ സ്വീകരിച്ച് വിജയകരമായി സ്വയം തൊഴില്‍ പദ്ധതി പ്രകാരം വിമുക്തഭടന്‍/വിമുക്ത ഭടന്റെ വിധവ അല്ലെങ്കില്‍ വിമുക്തഭടനും ഭാര്യയും സംയുക്തമായി നടത്തി വരുന്ന തൊഴില്‍ സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കും. അമാല്‍ഗമേറ്റഡ് ഫണ്ടില്‍ നിന്നും സ്വയം തൊഴില്‍ പ്രോത്സാഹന ധന സഹായ സബ്‌സിഡി സ്‌കീം പ്രകാരം പരമാവധി ഒരു ലക്ഷം രൂപ വരെ ലഭിക്കുന്നതിനായി പാലക്കാട് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് അസി.ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2971633.
 

date