Skip to main content

സ്വകാര്യ ആശുപത്രി തൊഴിലാളികളുടെ മിനിമം വേതനം: യോഗം 30 ന്

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായുള്ള യോഗം ജനുവരി 30 ന് രാവിലെ 10 ന് മലപ്പുറം ഡിസ്ട്രിക്റ്റ് പ്ലാനിങ് കമ്മിറ്റി സെക്രട്ടറിയറ്റിന്റെ കോണ്‍ഫറന്‍സ് ഹാളിലേക്ക് മാറ്റിയതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. മലപ്പുറം ഗസ്റ്റ് ഹൗസില്‍ നടത്താനിരുന്ന യോഗമാണ് മാറ്റിയത്. പാലക്കാട് ജില്ലയിലെ സ്വകാര്യ ആശുപത്രി മേഖലയിലെ തൊഴിലാളികളും തൊഴിലുടമ - ട്രേഡ് യൂണിയന്‍ പ്രതിനിധികളും പങ്കെടുക്കണം.

date