Skip to main content

യു.ജി.സി നെറ്റ് കോച്ചിങിന് അപേക്ഷിക്കാം

അയിലൂര്‍ അപ്ലൈഡ് സയന്‍സ് കോളെജില്‍ ജനറല്‍ പേപ്പര്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് പേപ്പര്‍-2, ഇംഗ്ലീഷ് പേപ്പര്‍-2, കൊമേഴ്‌സ് പേപ്പര്‍-2, ഇലക്ട്രോണിക്ക് പേപ്പര്‍-2, മാനേജ്‌മെന്റ് പേപ്പര്‍-2 എന്നീ വിഷയങ്ങളില്‍ യു.ജി.സി നെറ്റ് കോച്ചിങ് ക്ലാസുകള്‍ നടക്കും. പ്രസ്തുത വിഷയങ്ങളില്‍ പി.ജി കഴിഞ്ഞവര്‍ക്കും പി.ജി ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. ജൂണിലെ പരീക്ഷ കണക്കാക്കിയാണ് ക്ലാസുകള്‍ നടത്തുന്നത്. ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും. ജനുവരിയില്‍ ക്ലാസുകള്‍ ആരംഭിക്കും. വിവരങ്ങള്‍ കോളേജില്‍ ലഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9495069304, 8547005029.
 

date