എറണാകുളം അറിയിപ്പുകള്‍1
മിനിമം വേതന ഉപദേശക സമിതി-തെളിവെടുപ്പ്
കൊച്ചി: ഗാര്‍മെന്റ് മേക്കിംഗ് ഇന്‍സസ്ട്രീസ്, റൈസ് മില്‍, ഫ്‌ളോര്‍ മില്‍ & ദാല്‍ മില്‍, ബ്ലോക്ക് റബ്ബര്‍ ഫാക്ടറി എന്നീ തൊഴില്‍ മേഖലകളില്‍ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായി മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് സപ്തംബര്‍ 17 -ന് യഥാക്രമം രാവിലെ 10.30 നും, 11.30 നും, 12.30 നും എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. തെളിവെടുപ്പ് യോഗങ്ങളില്‍ ജില്ലയിലെ ഈ മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന തൊഴിലാളി / തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) അഭ്യര്‍ത്ഥിച്ചു.
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: ഗവ: മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഗ്രൗണ്ട് വിപുലീകരണത്തിനായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്‌ടോബര്‍ ആറ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mec.ac.in/tenders വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
വൈദ്യുതി ചാര്‍ജ്ജ് കുടിശിക നിവാരണ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
കൊച്ചി: രണ്ടു വര്‍ഷത്തില്‍ കൂടുതലായുളള വൈദ്യുതി ചാര്‍ജ് കുടിശിക അടച്ച് തീര്‍ക്കുന്നതിന് ഉദാര വ്യവസ്ഥയില്‍ കെ.എസ്.ഇ.ബി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കള്‍ക്കും വിവിധ കോടതികളില്‍ വ്യവഹാരം നിലനില്‍ക്കുന്ന ഉപഭോക്താക്കള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. എന്നാല്‍ മുമ്പ് ഇത്തരം പദ്ധതികളില്‍ അപേക്ഷിച്ച് ആനുകൂല്യം പറ്റിയവര്‍ക്കും വൈദ്യുതി മോഷണ കുറ്റത്തിന്മേല്‍ നടപടി നേരിടുന്നവര്‍ക്കും പദ്ധതിയിലെ വ്യവസ്ഥകള്‍ ബാധകമല്ല.
സപ്തംബര്‍ 30 വരെയാണ് പദ്ധതിയുടെ കാലാവധി. രണ്ടു മുതല്‍ അഞ്ച് വര്‍ഷം വരെയുളള കുടിശികകള്‍ക്ക് നിലവിലെ 18 ശതമാനം പലിശയ്ക്ക് പകരമായി എട്ട് ശതമാനവും അഞ്ച് വര്‍ഷത്തില്‍ കൂടുതലുളള കുടിശികയ്ക്ക് ആറ് ശതമാനവും പലിശ നല്‍കിയാല്‍ മതി. പലിശത്തുക ആറ് തുല്യതവണകളായി അടയ്ക്കുവാനും വ്യവസ്ഥയുണ്ട്. എന്നാല്‍ പലിശയടക്കമുളള കുടിശികത്തുക ഒരുമിച്ച് അടയ്ക്കുന്നവര്‍ക്ക് പലിശയിനത്തിന്മേല്‍ വീണ്ടും രണ്ട് ശതമാനത്തിന്റെ അധിക ഇളവും അനുവദിക്കും. വൈദ്യുതി ചാര്‍ജ്ജ് കുടിശികയുളള എല്ലാ ഉപഭോക്താക്കളും അവസരം വിനിയോഗിക്കണമെന്ന് കൊച്ചി താലൂക്ക,് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (റവന്യൂ റിക്കവറി) അറിയിച്ചു.
തീവ്ര പരിശീലന പരിപാടി
കൊച്ചി: യു.ജി.സി മാനവിക വിഷയങ്ങള്‍ക്ക് നടത്തുന്ന ജെ.ആര്‍.എഫ്/നെറ്റ് (പേപ്പര്‍-1) പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്ക് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ തീവ്ര പരിശീലന പരിപാടി ആരംഭിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0484-2576756. ugb@cusat.ac.in
- Log in to post comments