Skip to main content

നീതിധാര ലീഗല്‍ സര്‍വീസ് ക്യാമ്പ് ജനങ്ങള്‍ക്ക് ആശ്വാസമായി

 

കോന്നി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയുംആഭിമുഖ്യത്തില്‍ നടന്ന കോന്നി താലൂക്കുതല നീതിധാര ലീഗല്‍ സര്‍വീസ് ക്യാമ്പ് ജനങ്ങള്‍ക്ക് ആശ്വാസമായി. അടൂര്‍ പ്രകാശ് എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ആര്‍.ജയകൃഷ്ണന്‍, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രളയബാധിത പ്രദേശങ്ങളിലെ ആളുകള്‍ക്ക് വിവിധ വകുപ്പുകളില്‍ നിന്ന് അടിയന്തരമായി ലഭിക്കേണ്ട സേവനങ്ങള്‍ ക്യാമ്പിലൂടെ ലഭ്യമായി. ആധാര്‍ കാര്‍ഡുകള്‍, റേഷന്‍ കാര്‍ഡുകള്‍, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റുകള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകളില്‍ നിന്നും ലഭ്യമാക്കി. 

ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിലുള്ള അടൂര്‍ താലൂക്കുതല നീതിധാര ക്യാമ്പ് പന്തളം എന്‍എസ്എസ് കോളേജ് ഓഡിറ്റോറിയത്തില്‍ ഇന്ന് (15) നടക്കും. പന്തളം മുടിയൂര്‍കോണം സ്വദേശിയായ സരസ്വതിക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി വിവിധ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ദാനവും ക്യാമ്പിനോടനുബന്ധിച്ച് നടക്കും.          (പിഎന്‍പി 2902/18)

date