Post Category
ലൈസന്‍സ് സബ്സിഡി മേള നടത്തി
വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ല താലൂക്ക് ഓഫീസിന്റെയും നേതൃത്വത്തില്‍ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് സംരംഭകര്‍ക്കുള്ള ലോണ്‍ ലൈസന്‍സ് സബ്സിഡി മേള നടത്തി. സംരംഭക വര്‍ഷം 2.0 യുടെ ഭാഗമായുള്ള മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ജയിംസ് ഉദ്ഘാടനം ചെയ്തു. ആറ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ,നാല് കെസ്വിഫ്റ്റ് അംഗീകാരങ്ങള്‍ എന്നിവയും ചടങ്ങില്‍ വിതരണം ചെയ്തു. പഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ചു. റാന്നി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ ജെ.എല്‍ ലിജു, വെച്ചൂച്ചിറ ഇഡിഇ മാരായ അഞ്ജലി, സീതത്തോട് ഇഡിഇ ദീപക്, പെരുനാട് ഇഡിഇ ഗോകുല്‍ തുടങ്ങി 28 പേര്‍ പങ്കെടുത്തു.
date
- Log in to post comments