Post Category
ജില്ലാ ആസൂത്രണ സമിതി: 31 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം
ജില്ലാ ആസൂത്രണ സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. യോഗത്തില്‍ 31 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2024-25 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. നാല് ബ്ലോക്ക് പഞ്ചായത്തുകള്‍, 27 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ 22 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി ഭേദഗതികള്‍ യോഗം അംഗീകരിച്ചു. മൂന്ന് ബ്ലോക്ക് പഞ്ചായത്തുകള്‍, 18 ഗ്രാമപഞ്ചായത്തുകള്‍, പന്തളം നഗരസഭ എന്നിവയുടെ വാര്‍ഷിക പദ്ധതി ഭേദഗതികളാണ് അംഗീകരിച്ചത്. എഡിഎം സുരേഷ് ബാബു, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ആസൂത്രണ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments