Skip to main content

അടിയന്തരധനസഹായം: ശേഷിക്കുന്നവര്‍ക്ക് നല്‍കും;  ആക്ഷേപമുള്ളവരെ പ്രത്യേകം പരിഗണിക്കാന്‍ ഉത്തരവ്

 

കാക്കനാട്: അടിയന്തരധനസഹായം ലഭിക്കുന്നതിന് അര്‍ഹരായവരുടെ ലിസ്റ്റില്‍ ശേഷിക്കുന്നവര്‍ക്കുകൂടി ധനസഹായം നല്‍കി വിതരണം പൂര്‍ത്തിയാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ ഉത്തരവിട്ടു.  ലിസ്റ്റില്‍ പുതിയവരെ ചേര്‍ക്കരുത്.  അര്‍ഹതയുണ്ടായിട്ടും ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയതായി ആക്ഷേപമുള്ളവര്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ക്ക് പരാതി നല്‍കണം.  പരാതി ലഭിയ്ക്കുന്ന മുറയ്ക്ക് ഓരോ പരാതിയിലും വിശദാന്വേഷണം നടത്തി ഉടനടി പരിഹാരം കാണാനും ഉത്തരവില്‍ പറയുന്നു.   

 

ഇതുവരെ 1,58,577 കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണമെത്തി.  ആലുവ താലൂക്കില്‍ 33,310, കണയന്നൂര്‍ 19,950, കൊച്ചി 8,174, കോതമംഗലം 2,038, കുന്നത്തുനാട് 9,712, മൂവാറ്റുപുഴ 8,411, പറവൂര്‍ 7,6982 വീതം പേര്‍ക്കാണ് ധനസഹായം ലഭ്യമാക്കിയത്.

date