Skip to main content

എറണാകുളം അറിയിപ്പുകള്‍1

അബ്കാരി തൊഴിലാളിക്ഷേമനിധിബോര്‍ഡ് ഒരു കോടി രൂപ നല്‍കും

 

കാക്കനാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് അബ്കാരി തൊഴിലാളി ക്ഷേമനിധിബോര്‍ഡ് ഒരു കോടിരൂപ സംഭാവന ചെയ്യുമെന്ന് ചെയര്‍മാന്‍ സി.കെ.മണിശങ്കര്‍ എറണാകുളത്ത് അറിയിച്ചു.

 

 

അബ്കാരി തൊഴിലാളിക്ഷേമനിധിബോര്‍ഡ് :

ഇന്‍ഷൂറന്‍സ് ചേര്‍ക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല

 

കാക്കനാട്: അബ്കാരി തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ പേരില്‍ ഇന്‍ഷൂറന്‍സ് ചേര്‍ക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ചെയര്‍മാന്‍ സി.കെ.മണിശങ്കര്‍ അറിയിച്ചു.

 

ഏഴിക്കര പഞ്ചായത്തിലെ മികച്ച ആശ വര്‍ക്കര്‍ക്കുളള അവാര്‍ഡ് നല്‍കി

 

കൊച്ചി: ഏഴിക്കര പഞ്ചായത്തിലെ മികച്ച ആശാവര്‍ക്കര്‍ക്കുളള 2017-18 വര്‍ഷത്തെ അവാര്‍ഡ് എ.എന്‍.അംബിക അര്‍ഹയായി. ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന അവാര്‍ഡ് ദാനത്തില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിളളി സമ്മാനദാനം നടത്തി. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.എ. ചന്ദ്രിക അധ്യക്ഷയായി. ഏഴിക്കര പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉഷ രാധാകൃഷ്ണന്‍, പഞ്ചായത്തംഗം ഷീബ സൈലേഷ്, ഏഴിക്കര ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.റ്റി ജില്‍സണ്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ നൂര്‍ജഹാന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ആര്‍.ലിബിന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

കൊതുക്ജന്യ രോഗ നിവാരണ യജ്ഞം

ഏഴിക്കര പഞ്ചായത്തിലെ സ്‌കൂളുകളില്‍ നടത്തി

 

കൊച്ചി: പ്രളയശേഷം മാരകമായ ഡെങ്കിപ്പനി അടക്കമുളള കൊതുക്ജന്യ രോഗങ്ങളുടെ പ്രതിരോധത്തിനായി ഊര്‍ജ്ജിത കൊതുക്ജന്യ നശീകരണ തീവ്ര യജ്ഞ പരിപാടിക്ക് ഏഴിക്കര ഗവ: ഹൈസ്‌കൂളില്‍ തുടക്കം കുറിച്ചു.

പ്രളയശേഷം അടിഞ്ഞുകൂടിയ മാലിന്യങ്ങളില്‍ കൊതുക്  പെരുകുന്നതിനും അതുമൂലം ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, മലമ്പനി തുടങ്ങിയ പകര്‍ച്ചവ്യാധീകള്‍ പടര്‍ന്ന് പിടിക്കുന്നതിനുളള സാധ്യത വളരെ കൂടുതലായത് കൊണ്ട് എല്ലാ വിഭാഗം ജനങ്ങളുടെയും വിവിധ സംഘടനകളുടെയും സ്‌കൂള്‍ കുട്ടികളുടെയും സഹകരണത്തോടെ, കൊതുക് വളരാന്‍ സാധ്യതയുളള എല്ലാ പാഴ്‌വസ്തുക്കളും സ്‌കൂള്‍ പരിസരത്ത് നിന്നും പൂര്‍ണ്ണമായി നീക്കം ചെയ്തു. ഏഴിക്കര പഞ്ചായത്തിലെ എട്ട് സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഏഴിക്കര ഗവ: ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണ സന്ദേശങ്ങള്‍ നല്‍കിക്കൊണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.റ്റി ജില്‍സണ്‍ ബോധവത്കരണ ക്ലാസ് എടുത്തു.

 

ഉന്നത വിദ്യാഭ്യാസം നല്‍കുന്ന പദ്ധതി: അപേക്ഷ ക്ഷണിച്ചു

 

കൊച്ചി:  രക്ഷിതാക്കള്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിയിലേക്ക് പ്ലസ്‌വണ്‍ മുതല്‍ ടെക്‌നിക്കല്‍ ഉള്‍പ്പെടെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ അതതു മത്സ്യഭവനുകളില്‍ നിന്നും സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍  സെപ്റ്റംബര്‍ 30 നകം അതതു മത്സ്യഭവനുകളിലോ എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിന് പ്രവൃത്തിദിനങ്ങളില്‍ 0484- 2394476 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

 

കേരള ലളിതകലാ അക്കാദമി ചിത്രകലാ പ്രദര്‍ശനത്തിന്

ധനസഹായം നല്‍കുന്നു

കൊച്ചി:  ചിത്രകലാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാര•ാരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഏകാംഗ പ്രദര്‍ശനത്തിനും ഗ്രൂപ്പ് പ്രദര്‍ശനത്തിനു മുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 2018-2019 വര്‍ഷം അക്കാദമി ഗ്യാലറികളില്‍ ഏകാംഗ പ്രദര്‍ശനം സംഘടിപ്പി ക്കുന്നതിന് 50,000/-രൂപ വീതവും, ഗ്രൂപ്പ് പ്രദര്‍ശനത്തിന് 1,00,000/-രൂപ വീതവും ഗ്രാന്റായി അക്കാദമി നല്‍കും. ഗ്രൂപ്പ് പ്രദര്‍ശനത്തില്‍ കുറഞ്ഞത് മൂന്നും പരമാവധി അഞ്ചും കലാകാരന്‍മാര്‍ ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം രചനകളുടെ 8 x 6 ഇഞ്ച് വലിപ്പത്തിലുള്ള 10 കലാസൃഷ്ടികളുടെ കളര്‍ ഫോട്ടോഗ്രാഫുകള്‍, ലഘുജീവചരിത്രക്കുറിപ്പ് എന്നിവയടക്കം നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന കലാകാരന്‍മാര്‍ 2019 മാര്‍ച്ച് 31ന് മുന്‍പായി അക്കാദമിയുടെ ഏതെങ്കിലും ഗ്യാലറികളില്‍ പ്രദര്‍ശനം നടത്തണം. അപേക്ഷകര്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം. കേരളത്തിനകത്തും പുറത്തും താമസിക്കുന്ന മലയാളികള്‍ക്ക് പ്രദര്‍ശനത്തിന് അപേക്ഷിക്കാം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഗ്രാന്റ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. 

അപേക്ഷാഫോറം അക്കാദമിയുടെ വെബ് സൈറ്റിലും (www.lalithkala.org), അക്കാദമിയുടെ ഗ്യാലറികളിലും ലഭിക്കും. തപാലില്‍ ആവശ്യമുള്ളവര്‍ 'സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20' എന്ന വിലാസത്തില്‍ സ്റ്റാമ്പ് പതിച്ച കവര്‍ സഹിതം അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷാ ഫോറവും മറ്റു വിവരങ്ങളും 2018 ഒക്‌ടോബര്‍ 10ന് മുന്‍പായി ലളിതകലാ അക്കാദമി മുഖ്യകാര്യാലയത്തില്‍ ലഭിച്ചിരിക്കണം. (ഫോണ്‍ : 0487-2333773)

date