Skip to main content

എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 1 കോടി 23 ലക്ഷം രൂപ ന ല്‍ കി

കൊച്ചി: എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ തനതുഫണ്ടില്‍ നിന്നും ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയത് ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷത്തി പതിനായിരം രൂപ (1,23,10,000/-). 

വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് 20 ലക്ഷം രൂപയും, കവളങ്ങാട്, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തുകള്‍ 10 ലക്ഷം രൂപ വീതവുമാണ് നല്‍കിയത്. കിഴക്കമ്പലം, വെങ്ങോല , മുളവുകാട്, കുട്ടമ്പുഴ, നെല്ലിക്കുഴി, പൂത്തൃക്ക, രായമംഗലം, തിരുവാണിയൂര്‍, നെടുമ്പാശ്ശേരി  , വാഴക്കുളം ഗ്രാമപഞ്ചായത്തുകള്‍ 5 ലക്ഷം രൂപ വീതവും, കൂവപ്പടി, പൈങ്ങോട്ടൂര്‍, വേങ്ങൂര്‍, ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തുകള്‍ 3 ലക്ഷം വീതവും ചെല്ലാനം, അശമന്നൂര്‍, കോട്ടപ്പടി, വാരപ്പെട്ടി, മഴുവന്നൂര്‍, ആരക്കുഴ ഗ്രാമപഞ്ചായത്തുകള്‍ 2 ലക്ഷം വീതവും, കുമ്പളം 1.5 ലക്ഷം രൂപയും, ആമ്പല്ലൂര്‍, കാലടി, മുടക്കുഴ, പോത്താനിക്കാട്, ഐക്കരനാട്, കീഴ്മാട്, പായിപ്ര ഗ്രാമപഞ്ചായത്തുകള്‍ 1 ലക്ഷം വീതവും, കീരമ്പാറ ഗ്രാമപഞ്ചായത്ത് 50,000/- രൂപയും, എടത്തല ഗ്രാമപഞ്ചായത്ത് 10,000/- രൂപയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയത്. കൂടാതെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, ചെല്ലാനം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ മുഴുവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുമെന്ന സമ്മതപത്രം നല്‍കിയിട്ടുണ്ട്. 

ഇനിയും ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക നല്‍കാനുള്ള ഗ്രാമപഞ്ചായത്തുകള്‍ ഉടനടി കമ്മിറ്റി തീരുമാനമെടുത്ത് തനതുഫണ്ടില്‍ നിന്നും തുക കൈമാറാനുള്ള നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഗ്രാമപഞ്ചായത്തുകളോട് അഭ്യര്‍ത്ഥിച്ചു

date