Post Category
ജില്ലയില്‍ 41286 കുടുംബങ്ങള്‍ക്ക് ധനസഹായത്തിനുള്ള ബില്ല് കൈമാറി
ജില്ലയില്‍ പ്രളയത്തിനിരയായവര്‍ക്കുള്ള 10,000 രൂപ ധനസഹായം 41286 കുടുംബങ്ങള്‍ക്ക് നല്‍കുന്നതിനുള്ള ബില്ല് ട്രഷറിയിലേക്ക് കൈമാറിയെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. തിരുവല്ല താലൂക്കില്‍ 23585 പേരുടേയും കോഴഞ്ചേരി താലൂക്കില്‍ 6861 പേരുടേയും മല്ലപ്പള്ളി താലൂക്കില്‍ 1204 പേരുടേയും റാന്നി താലൂക്കില്‍ 3640 പേരുടേയും കോന്നി താലൂക്കില്‍ 2518 പേരുടേയും അടൂര്‍ താലൂക്കില്‍ 3478 പേരുടേയും ബില്ലുകള്‍ ട്രഷറിയിലേക്കു നല്‍കിയിട്ടുണ്ട്.
(പിഎന്‍പി 2913/18)
date
- Log in to post comments