Post Category
ദുരിതാശ്വാസനിധിയിലേക്ക് നാല് ലക്ഷം സംഭാവന ചെയ്ത് ലൈഫ് ലൈന്‍ ആശുപത്രി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹമൊഴുകുന്നു. അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രി അധികൃതര്‍ സ്വരൂപിച്ച നാല് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിഞ്ഞ ദിവസം സംഭാവന ചെയ്തത്. ആശുപത്രി എം.ഡി ഡോ.സിറിയക് പാപ്പച്ചന്‍ സംസ്ഥാന ജി.എസ്.ടി വകുപ്പ് ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ സജി. എ.മിരാന്‍ഡയ്ക്ക് തുക കൈമാറി. (പിഎന്‍പി 2919/18)
date
- Log in to post comments