Post Category
തിരുവല്ല മെഡിക്കല്‍ മിഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കി
തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി. ആശുപത്രി ഗവേണിംഗ് ബോഡിയുടെ തീരുമാനപ്രകാരം ജീവനക്കാരുടെ കൂടി സഹകരണത്തോടെ സമാഹരിച്ച തുകയാണ് നല്‍കിയത്. ആശുപത്രി ചെയര്‍മാന്‍ ജോര്‍ജ് കോശി, വൈസ്‌ചെയര്‍മാന്‍ സണ്ണി തോമസ്, ട്രഷറര്‍ ജയിസണ്‍ ജയിംസ്, ജീവനക്കാരുടെ പ്രതിനിധി അഭി എന്നിവര്‍ കളക്ടറേറ്റിലെത്തി തുക ജില്ലാ കളക്ടര്‍ പി.ബി.നൂഹിന് കൈമാറി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ സന്നിഹിതയായിരുന്നു. ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകുന്നതിന് തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്നും ആദ്യഗഡുവായി നല്‍കിയിട്ടുള്ള 10 ലക്ഷം രൂപയ്ക്ക് പുറമേ കൂടുതല്‍ തുക സമാഹരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. (പിഎന്‍പി 2937/18)
date
- Log in to post comments