Skip to main content

ദുരിതാശ്വാസനിധി ശേഖരണത്തിനുള്ള രജിസ്റ്ററുകള്‍ സൗജന്യമായി  അച്ചടിച്ച് നല്‍കി പ്രസ് ഉടമകള്‍

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി ജില്ലയില്‍ ഇന്നലെയും (17) ഇന്നും (18) നടക്കുന്ന ധനശേഖരണത്തിന് ആവശ്യമായ രജിസ്റ്ററുകള്‍ സൗജന്യമായി അച്ചടിച്ച് നല്‍കി ജില്ലയിലെ രണ്ട് പ്രസ് ഉടമകളും കേരള പ്രിന്റേഴ്‌സ് അസോസിയേഷനും മാതൃക കാട്ടി. 1050 ബുക്കുകളാണ് ദുരിതാശ്വാസ നിധി ശേഖരണത്തിനായി അച്ചടിച്ചത്. ഒരു ബുക്കില്‍ 348 ആളുകളുടെ വിവരങ്ങളാണ് രേഖപ്പെടുത്തുവാന്‍ കഴിയുന്നത്. 19732 രൂപയാണ് ബുക്കുകള്‍ അച്ചടിക്കുന്നതിന് ചെലവായത്. ഇതില്‍ 9446 രൂപയുടെ അച്ചടി ജോലികള്‍ സൗജന്യമായി ചെയ്ത് നല്‍കിയത് ദര്‍ശന ഓഫ്‌സെറ്റ് പ്രിന്റേഴ്‌സ് ഉടമ രാധാമണിയും ഇതിന് വേണ്ട 5600 രൂപയുടെ പേപ്പറുകള്‍ സൗജന്യമായി നല്‍കിയത് ഗോള്‍ഡന്‍ പ്രസ് ഉടമ തോമസ് വര്‍ഗീസാണ്. 4666 രൂപ കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ അച്ചടി ജോലികള്‍ക്കായി ചെലവാക്കി.                  (പിഎന്‍പി 2939/18)

date