Post Category
പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് തുക കൈമാറി
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് നാശനഷ്ടം സംഭവിച്ച കേരളത്തിന്റെ പുന:സൃഷ്ടിക്കായി പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് രണ്ട് ലക്ഷം രൂപയും ജനപ്രതിനിധികളുടെ ഒരു മാസത്തെ വേതനവും പറവൂര്‍ ടി.ബിയില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന് പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിളളി കൈമാറി. ചടങ്ങില്‍ പറവൂര്‍ എം.എല്‍.എ വി.ഡി.സതീശന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് രമാ ശിവശങ്കരന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ രശ്മി, ബ്ലോക്ക് മെമ്പര്‍ ഹരി കണ്ടംമുറി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.ജി. കമലാകാന്ത പൈ, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.ബി.ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments