Skip to main content

ശിൽപ്പശാല സംഘടിപ്പിച്ചു

സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ മലപ്പുറം ബി.ആർ.സി തലത്തിൽ വിദ്യാർഥികൾക്കായി ബഡ്ഡിങ് റൈറ്റേഴ്സ് ദ്വിദിന ശിൽപ്പശാല സംഘടിപ്പിച്ചു. വായന ദൈനംദിനജീവിതത്തിന്റെ ഭാഗമാക്കി വായനാസംസ്‌കാരം രൂപപ്പെടുത്താനും കുട്ടികളുടെ രചനാശേഷികളെ കണ്ടെത്തി മെച്ചപ്പെടുത്താനും വളർന്നുവരുന്ന എഴുത്തുകാരുടെ സൃഷ്ടികൾ പുസ്തകങ്ങളായും പതിപ്പുകളായും പ്രസിദ്ധീകരിക്കുകയുമാണ് ശിൽപ്പശാല ലക്ഷ്യമിടുന്നത്. കോഡൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ചു. ബി.പി.സി പി. മുഹമ്മദലി സ്വാഗതം പറഞ്ഞു. ട്രെയിനർമാരായ കെ.കെ പവിത്രൻ, വി.കെ അജയൻ, റഷീദ് മുല്ലപ്പള്ളി, വി.എസ് ഉഷാറാണി എന്നിവർ നേതൃത്വം നൽകി.

date