Post Category
എലിപ്പനി പ്രതിരോധ ഗുളിക പമ്പയിലും ലഭിക്കും - ഡിഎംഒ
ശബരിമല കന്നിമാസ പൂജയോടനുബന്ധിച്ച് പമ്പയില്‍ ആരോഗ്യ വകുപ്പിന്റെ ആശുപത്രി പ്രവര്‍ത്തനം തുടങ്ങി. നിലവിലുള്ള ആശുപത്രി കെട്ടിടത്തില്‍ പ്രളയാനന്തരം ്രപവര്‍ത്തനയോഗ്യമല്ലാത്തതിനാല്‍ മരാമത്ത് കോംപ്ലക്‌സിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം ആശുപത്രികളില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ നിലയ്ക്കല്‍ ആശുപത്രിയില്‍ നാല് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നുണ്ട്. എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സിസൈക്ലീന്‍ ഗുളികകള്‍ പമ്പ ഗവണ്‍മെന്റ് ആശുപത്രിയില്‍ സൗജന്യമായി ലഭിക്കും.
(പിഎന്‍പി 2954/18)
date
- Log in to post comments