പ്രളയക്കെടുതി: 41792 കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറി
ജില്ലയില്‍ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിച്ച 41792 കുടുംബങ്ങള്‍ക്ക് ഇതുവരെ 10000 രൂപയുടെ ധനസഹായം കൈമാറി. തിരുവല്ല താലൂക്കില്‍ 24015 പേര്‍ക്കും കോഴഞ്ചേരിയില്‍ 6857 പേര്‍ക്കും മല്ലപ്പള്ളിയില്‍ 1284 പേര്‍ക്കും റാന്നിയില്‍ 3640 പേര്‍ക്കും കോന്നിയില്‍ 2518 പേര്‍ക്കും അടൂരില്‍ 3478 പേര്‍ക്കുമാണ് ധനസഹായം കൈമാറിയത്. 45283 കുടുംബങ്ങളാണ് ക്യാമ്പുകളിലും ക്യാമ്പുകള്‍ക്ക് പുറത്തുമായി പ്രളയക്കെടുതിയില്‍ കഴിയേണ്ടിവന്നത്. തിരുവല്ല താലൂക്കിലെ 3582ഉം കോഴഞ്ചേരിയിലെ 51ഉം മല്ലപ്പള്ളിയിലെ 130ഉം റാന്നിയിലെ 60ഉം കോന്നിയിലെ 89ഉം അപേക്ഷകളില്‍ തുടര്‍പരിശോധന നടത്തിവരുകയാണ്. ചില അപേക്ഷകളില്‍ ഇരട്ടിപ്പ് വന്നിട്ടുള്ളതിനാല്‍ ഇവര്‍ക്ക് തുക ലഭ്യമായിട്ടില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷമായിരിക്കും തുക കൈമാറുക.
തുക ലഭിക്കാത്തതു സംബന്ധിച്ച് തിരുവല്ല താലൂക്കില്‍ 1348 അപ്പീലുകള്‍ ലഭ്യമായതില്‍ 341 എണ്ണം തീര്‍പ്പാക്കി ഇവര്‍ക്ക് തുക നല്‍കുന്നതിനായി ട്രഷറിയിലേക്ക് ബില്‍ നല്‍കി. മല്ലപ്പള്ളി താലൂക്കില്‍ ലഭ്യമായ 130 അപ്പീലുകളില്‍ 80 എണ്ണം തീര്‍പ്പാക്കി. കോഴഞ്ചേരി താലൂക്കിലെ 426ഉം റാന്നിയിലെ 293ഉം കോന്നിയിലെ 163ഉം അടൂരിലെ 832 അപ്പീലുകളും പരിശോധിച്ച് വരുകയാണ്. (പിഎന്‍പി 2958/18)
- Log in to post comments