Skip to main content
ശുചിത്വമിഷന്‍ ജില്ലാ കലോത്സവത്തിനായി നല്‍കിയ സ്റ്റീല്‍ ഗ്ലാസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരിയില്‍ നിന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബാബുരാജിന് നല്‍കുന്നു.

ജില്ല ഹരിത കലോല്‍സവത്തിന് ഒരുങ്ങുന്നു

 

                 പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തുന്ന ജില്ലാ സ്‌കൂള്‍ കലോത്സവം പ്ലാസ്റ്റിക് രഹിതമായി സംഘടിപ്പിക്കും. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഹരിത നിയമാവലി പാലിച്ച് പ്ലാസ്റ്റിക്, ഡിസ്‌പോസിബിള്‍, ഫ്‌ളെക്‌സ് മുതലായവ ഒഴിവാക്കിയും ജൈവ വസ്തുക്കള്‍ പ്രോത്സാഹിപ്പിച്ചുമാണ് മേള നടത്തുക. ഇതിന്റെ ഭാഗമായി മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് വാഴയിലയില്‍ ഭക്ഷണം വിളമ്പിയും ഭക്ഷണാവിശിഷ്ടങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കുകയും ചെയ്യും. ശുചിത്വമിഷന്‍ നല്‍കിയ 1000 സ്റ്റീല്‍ ഗ്ലാസുകള്‍ ജില്ലാ വികസന സമിതിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി  ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബാബുരാജിന് നല്‍കി. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ., ജില്ല കളക്ടര്‍ എസ്.സുഹാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത്, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എ. ജസ്റ്റിന്‍, അസി. പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date