Skip to main content

പഴശ്ശി അനുസ്മരണ ദിനാചരണവും ചരിത്ര സെമിനാറും മന്ത്രി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും

 

                212-ാമത് പഴശ്ശി അനുസ്മരണ ദിനാചരണത്തോടനുബന്ധിച്ച് നവംബര്‍ 30ന് രാവിലെ 9 ന് മാനന്തവാടി പഴശ്ശികുടീരത്തില്‍ നടത്തുന്ന ചരിത്ര സെമിനാര്‍ തുറമുഖ പുരാവസ്തു,പുരാരേഖ, മ്യൂസിയം വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.  ഒ.ആര്‍.കേളു എം.എല്‍.എ. അധ്യക്ഷത വഹിക്കും. എം.ഐ.ഷാനവാസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. രാവിലെ 10 ന് നടക്കുന്ന ചരിത്ര സെമിനാറില്‍ ഡോ. എ. വല്‍സലന്‍ മോഡറേറ്ററായിരിക്കും. ഡോ.എം.ടി നാരായണന്‍,ഡോ.കെ.എം ഭരതന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

 

date