Skip to main content

അധ്യാപകര്‍ക്ക് ക്ലസ്റ്റര്‍ പരിശീലനം ഇന്ന് (ആഗസ്റ്റ് അഞ്ച്)

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍തല പരിശീലനം ഇന്ന് (ആഗസ്റ്റ് അഞ്ച്) നടക്കും. പൊതു വിദ്യാലയങ്ങളിലെ പഠനമികവ് ഉയര്‍ത്തുന്നതിന് സാങ്കേതികവിദ്യയുടെ സഹായത്തോടെ പാഠ്യപദ്ധതി കൂടുതല്‍ ഫലപ്രദമായി നിര്‍വഹിക്കാനുള്ള പരിശീലനമാണ് നടക്കുക. എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപകര്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കണം. ഹാജരാകാത്തവര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അറിയിച്ചു. ഹാജരാകാത്തവരുടെ വിവരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ തലത്തില്‍ സമാഹരിച്ച് ഏഴിന് വൈകിട്ട് അഞ്ച് മണിക്കകം ഇ-മെയില്‍ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം.

പി.എന്‍.എക്‌സ്.3404/17

date