Post Category
പോൾ ചെയ്ത ബാലറ്റുകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ പരിശോധനയ്ക്ക് ശേഷം സ്ട്രോങ് റൂമിൽ നിക്ഷേപിക്കണം
ആലപ്പുഴ: ഫോം 12 ഡി ഏപ്രിൽ 17,18 തിയതികളിൽ വൈകിട്ട് 5 മണിക്കുള്ളിൽ പോൾ ചെയ്ത് തീർക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ല കളക്ടർ അറിയിച്ചു. പോളിങ് ടീമുകൾ പോൾ ചെയ്ത പോസ്റ്റൽ ബാലറ്റുകൾ അതത് എ.ആർ.ഓമാരുടെ ഓഫീസിൽ തിരികെ എത്തിക്കണം. എല്ലാ ടീമുകളുടെയും പോസ്റ്റൽ ബാലറ്റുകൾ ക്രോഡീകരിച്ച് പട്ടിക തയ്യാറാക്കി രാഷ്ട്രീയപാർട്ടികളുടെ പരിശോധന വൈകിട്ട് ആറുമണിക്കകം പൂർത്തിയാക്കേണ്ടതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു. രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെ പരിശോധനയ്ക്ക് ശേഷം ഇത് വരണാധികാരിയായ ജില്ല കലക്ടറുടെ സ്ട്രോങ്ങ് റൂമായ ജില്ലാ കലക്ടറേറ്റിൽ വൈകിട്ട് ഏഴ് മണിക്കും എട്ടു മണിക്കും ഇടയിൽ നിക്ഷേപിക്കേണ്ടതാണ്.
date
- Log in to post comments