Skip to main content

ജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

പ്രളയാനന്തരം നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി പൊന്നാനി നഗരസഭയില്‍ ജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഓഫീസ് പരിസരത്ത്  പ്ലാന്റിന്റെ പ്രവര്‍ത്തോനാദ്ഘാടനം നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി നിര്‍വ്വഹിച്ചു.
കര്‍ണ്ണാടക ഗവണ്‍മെന്റ് പ്രളയകാലത്ത് കേരളത്തിന്  സൗജന്യമായി  നല്‍കിയ പ്ലാന്റ് ആണ് പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്.   സമയോചിതമായ ഇടപെടലിന്റെ ഫലമായി രണ്ട് റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റുകളാണ്  നഗരസഭക്ക് ലഭിച്ചത്. പൊന്നാനി നഗരസഭ ഓഫീസിലും ചമ്രവട്ടം ജംഗ്ഷനിലെ വാട്ടര്‍ അതോറിറ്റി ഓഫീസിലുമാണ്  പ്ലാന്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. നഗരസഭയില്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമായതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള ശുദ്ധജലം  ആവശ്യമുള്ളവര്‍ക്ക്  നേരിട്ട് എടുക്കാവുന്ന സൗകര്യമാണ് നഗരസഭ ഒരുക്കിയിരിക്കുന്നത്.
മണിക്കൂറില്‍ 500 ലിറ്റര്‍ ശുദ്ധജലം ഈ പ്ലാന്റില്‍ നിന്നും ലഭിക്കും. പ്ലാന്റിന് പ്രധാനമായും മൂന്ന് ഭാഗങ്ങളാണുള്ളത്. ചളിയുടെ അംശം കളയുന്നതിനുള്ള സാന്റ് ഫില്‍റ്റര്‍, മണം കളയുന്നതിനുള്ള ആക്ടിവേറ്റഡ് കാര്‍ബന്‍ ഫില്‍റ്റര്‍, ഉപ്പിന്റെ അംശം കളയുന്നതിനുള്ള ഫില്‍റ്റര്‍  (ആര്‍.ഒ യൂണിറ്റ്) എന്നിവ.
2.5എച്ച്.പി,  1.5 എച്ച്.പി എന്നിങ്ങനെയുള്ള രണ്ട് മോട്ടോര്‍ പമ്പ് സെറ്റുകള്‍ ഈ ആറോ പ്ലാന്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാ•ാരായ ഒ.ഒ ഷംസു, അഷറഫ് പറമ്പില്‍, റീന പ്രകാശ്, ഷീന സുദേശന്‍, കൗണ്‍സിലര്‍മാരായ ഉണ്ണികൃഷ്ണന്‍ പൊന്നാനി, എ.കെ ജബ്ബാര്‍, സി.ഗംഗാധരന്‍, നഗരസഭ സെക്രട്ടറി എസ്.എ വിനോദ് കുമാര്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ സുമേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.    

 

date