Skip to main content

അധ്യാപക നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിലുളള കുഴല്‍മന്ദം (ആണ്‍കുട്ടികള്‍), തൃത്താല (പെണ്‍കുട്ടികള്‍) മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് 2024-25 അധ്യയന വര്‍ഷത്തില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ് യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എച്ച്.എസ്.എസ്.ടി വിഭാഗം മലയാളം (സീനിയര്‍), ഇംഗ്ലീഷ് (സീനിയര്‍), കൊമേഴ്‌സ് (സീനിയര്‍), ഇക്കണോമിക്‌സ് (സീനിയര്‍), കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സീനിയര്‍), സുവോളജി(ജൂനിയര്‍), ബോട്ടണി (ജൂനിയര്‍), ഫിസിക്‌സ് (സീനിയര്‍), കെമിസ്ട്രി (സീനിയര്‍), കണക്ക് (സീനിയര്‍), എച്ച്.എസ്.ടി വിഭാഗത്തില്‍ മലയാളം, ഇംഗ്ലീഷ്, കണക്ക്, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, മ്യൂസിക്, മേട്രണ്‍ കം റെസിഡന്റ് ട്യൂട്ടര്‍, വാര്‍ഡന്‍, ലാബ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകര്‍ അധ്യാപക നിയമനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യതയുള്ളവരായിരിക്കണം. ഉയര്‍ന്ന യോഗ്യതയും ജോലി പരിചയമുള്ളവര്‍ക്കും എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കും മുന്‍ഗണന ലഭിക്കും. ഹോസ്റ്റലില്‍ താമസിച്ച് പഠിപ്പിക്കുവാന്‍ താല്‍പര്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. പേര്, ഫോണ്‍ നമ്പര്‍, അഡ്രസ്സ് സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും പരിചയ സര്‍ട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, എസ്.സി/എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം മെയ് 29ന് വൈകിട്ട് അഞ്ചിനു മുമ്പായി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: ജില്ലാ പട്ടികജാതി വികസന ഓഫീസ്, പാലക്കാട് 0491 2505005, ജി.എം.ആര്‍.എസ് കുഴല്‍മന്ദം 04922 2171217, ജി.എം.ആര്‍.എസ് തൃത്താല 0466 2004547.
 

date