ആരോഗ്യ ശുചിത്വ സെമിനാര്‍ നടത്തി
കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വച്ഛതാ ഹി സേവാ 2018 ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ ശുചിത്വ സെമിനാര്‍ നടന്നു. സെമിനാറില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ സി രാജീവ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ യേശുദാസ് പറപ്പിള്ളി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
ഒക്ടോബര്‍ 2 വരെ വിപുലമായി സംഘടിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. സെപ്റ്റംബര്‍ 28 29 തീയതികളില്‍ മാര്‍ക്കറ്റുകള്‍, പൊതുസ്ഥലങ്ങള്‍, നീര്‍ച്ചാലുകള്‍ എന്നിവ വൃത്തിയാക്കും. സെപ്റ്റംബര്‍ 30ന് വീടുകള്‍, അയല്‍ക്കൂട്ടങ്ങള്‍ വൃത്തിയാക്കി െ്രെഡ ഡേ ആയി ആചരിക്കുന്നതിനും, ഒക്ടോബര്‍ ഒന്നിന് അങ്കണവാടികള്‍, സ്ഥാപനങ്ങള്‍ എന്നിവ വൃത്തിയാക്കി കൊണ്ട് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ഹരിത പെരുമാറ്റ ചട്ട പ്രഖ്യാപനം നടത്തുന്നതിനും ബ്ലോക്ക് പരിധിയിലുള്ള കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് രമ ശിവശങ്കരന്‍, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശാന്ത, ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ അനൂപ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗീത സന്തോഷ്, സൈജന്‍, ബ്‌ളോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ ബി ശ്രീകുമാര്‍, ജനറല്‍ ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സുരേഷ് ജെ നായര്‍, മെഡിക്കല്‍ ഓഫീസര്‍ വിനോദ് പൗലോസ്, ശുചിത്വമിഷന്‍ ടെക്‌നിക്കല്‍ കോര്‍ഡിനേറ്റര്‍ ബിന്‍സി ദേവി, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ജിന്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments