Skip to main content

ലോക കേരളം ഓൺലൈൻ ഇന്നു പ്രവാസി മലയാളികൾക്കു സമർപ്പിക്കും

* കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് പ്രകാശനവും ഇന്ന്

ലോക മലയാളികൾക്കു സംവദിക്കാൻ ഒരു ഡിജിറ്റൽ ഇടം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപകൽപ്പന ചെയ്ത 'ലോക കേരളം ഓൺലൈൻപോർട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു (13 ജൂൺ) പ്രവാസി മലയാളികൾക്കായി സമർപ്പിക്കും. രാവിലെ 10.30ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിക്കും.

മൂന്നാം ലോക കേരള സഭയിൽ ഉയർന്ന ആവശ്യപ്രകാരമാണു പ്രവാസി മലയാളികൾക്കായി 'ലോക കേരളം ഓൺലൈൻപോർട്ടൽ സർക്കാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേരള ഡിജിറ്റൽ സർവകലാശാലയുമായി ചേർന്നു നിർമിച്ച ഈ ഓൺലൈൻ പ്ലാറ്റ്ഫോം വഴി പ്രവാസി മലയാളികൾക്ക് വിവിധ മാർഗങ്ങളിലൂടെ നാടുമായുള്ള പങ്കാളിത്തവു ഇടപഴകലും കൂട്ടിയുറപ്പിക്കാൻ കഴിയും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ നടത്തിയ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് 2023 ചടങ്ങിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യും. കേരളത്തിൽ നിന്നുള്ള വിദേശ കുടിയേറ്റത്തിന്റെ വിശദമായ സൂചകമാണ് സർവേ റിപ്പോർട്ട്. 20,000 കുടുംബങ്ങളെ ഉൾപ്പെടുത്തിയാണു സർവേ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട പാനൽ ചർച്ചയും ചടങ്ങിൽ നടക്കും.

മന്ത്രിമാരായ കെ. രാജൻവി. ശിവൻകുട്ടിജി.ആർ. അനിൽനോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻചീഫ് സെക്രട്ടറി ഡോ. വി. വേണുകേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്ഐ.ഐ.എം.എ.ഡി. മേധാവി ഡോ. എസ്. ഇരുദയ രാജൻനോർക്ക സെക്രട്ടറി ഡോ. കെ. വാസുകി എന്നിവരും പങ്കെടുക്കും.

പി.എൻ.എക്‌സ്. 2192/2024

date