Skip to main content

ക്വിസ് മത്സരവിജയികള്‍

 

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന സംസ്ഥാനതല ക്വിസ്മത്സരത്തിന് മുന്നോടിയായുള്ള ജില്ലാതല ക്വിസ് മത്സരത്തില്‍ പ്രമാടം നേതാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.അപര്‍ണ, ലക്ഷ്മി ദിലീപ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. പന്തളം എന്‍എസ്എസ് ജിഎച്ച്എസിലെ എസ്.ലക്ഷ്മിനന്ദ, പി.എസ്.നവ്യ എന്നിവര്‍ രണ്ടാം സ്ഥാനം നേടി. കോളജുതല മത്സരത്തില്‍ തിരുവല്ല മര്‍ത്തോമ കോളജിലെ വി.ദേവനാരായണന്‍, എസ്.ബിപിന്‍ കുമാര്‍ എന്നിവര്‍ ഒന്നാം സ്ഥാനവും പന്തളം എന്‍എസ്എസ് കോളേജിലെ എം.ആര്‍.വിഷ്ണുപ്രിയന്‍, എസ്.രഹ്ന എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. സാമൂഹ്യപ്രവര്‍ത്തക ഡോ.എം.എസ്.സുനില്‍ സമ്മാനദാനം നിര്‍വഹിച്ചു. 

                 (പിഎന്‍പി 3091/18)

date