Skip to main content

വാഹനഗതാഗത നിയന്ത്രണം

 

കൊച്ചി:  പ്രൊപ്പലൈന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രൊജക്ടിന്റെ  (PDPP) ഭാഗമായി കൊച്ചിന്‍ റിഫൈനറിയിലേക്ക് ഓവര്‍ ഡൈമെന്‍ഷണല്‍ കണ്‍സൈന്‍മെന്റ്‌സ് (ODC) കയറ്റിയ വാഹനം സപ്തംബര്‍ 30-ന് രാവിലെ നാലു മുതല്‍ എട്ടു വരെ ഇരുമ്പനം റെയില്‍വെ യാര്‍ഡില്‍ നിന്നും ബി.പി.സി.എല്‍ കൊച്ചിന്‍ റിഫൈനറിയിലേക്ക് കൊണ്ടുപോകുന്നതിനാല്‍ ഈ സമയങ്ങളില്‍ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഇരുമ്പനം പാലം മുതല്‍ കൊച്ചിന്‍ റിഫൈനറി വരെ വാഹന ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കണം. ഈ സമയങ്ങളില്‍ യാത്രക്കാര്‍ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ കൂടിയുളള യാത്ര പരമാവധി ഒഴിവാക്കി സഹകരിക്കണമെന്ന് കൊച്ചി സിറ്റി ട്രാഫിക് ഈസ്റ്റ് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

date