'വിന്നിംങ്ങ് ഫ്രെയിംസ്' ഫോട്ടോഗ്രാഫി പ്രദര്‍ശനം
കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന സുഷമന്‍ കടവിലിന്റെ ഫോട്ടോഗ്രാഫുകളുടെ പ്രദര്‍ശനം സെപ്തംബര്‍ 30ന് വൈകുന്നേരം 4 മണിക്ക് കാലടി ആര്‍ട്ട് ഗ്യാലറിയില്‍ പ്രശസ്ത എഴുത്തുകാരി കെ.ആര്‍. മീര ഉദ്ഘാടനം ചെയ്യും. അവാര്‍ഡുകള്‍ക്കര്‍ഹമായ 30 ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ ഫോട്ടോഗ്രാഫുകളുടെ വില്പനയിലൂടെ ലഭിക്കുന്ന തുക പൂര്‍ണ്ണമായും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് സുഷമന്‍ കടവില്‍ പറഞ്ഞു.
''ഒറ്റ സ്‌നാപ്പില്‍ ഒതുങ്ങുന്നതല്ല കാഴ്ച. ആകാശത്തിന്റെ നിറം നമ്മള്‍ ചായം ചാലിച്ചുണ്ടാക്കിയതല്ല. അതുപോലെ തന്നെയാണ് നിശ്ചലചിത്രങ്ങളും. അതു നിശ്ചലമല്ല. ചലിക്കുന്നത് ഓരോ ഹൃദയങ്ങളിലുമാണ്. ആ പരിശുദ്ധമായ ഹൃദയങ്ങളുടെ തുടിപ്പുകളുടെ ചലനമാണ് ഞാനന്വേഷിക്കുന്നത്'' എറണാകുളം വൈപ്പിന്‍ സ്വദേശിയായ സുഷമന്‍ കടവില്‍ പറയുന്നു. പ്രദര്‍ശനം ഒക്‌ടോബര്‍ 6 ന് സമാപിക്കും.
- Log in to post comments