Skip to main content

ഒരു മാസത്തെ ശമ്പളവും അവാര്‍ഡ് തുകയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ്

    ഒരു മാസത്തെ ശമ്പളമായ 97200 രൂപയും അവാര്‍ഡ് തുകയായി ലഭിച്ച 5000 രൂപയും ചേര്‍ത്ത് 102200 രൂപ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും അങ്ങാടിക്കല്‍ എസ്എന്‍വി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമായ ഡോ.ജയകുമാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി തുക നേരിട്ട് കൈമാറുകയായിരുന്നു. 2012ല്‍ മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാര്‍ഡും 2016ല്‍ ദേശീയ അധ്യാപക അവാര്‍ഡും 2017ല്‍ വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനയ്ക്കുള്ള പുരസ്‌കാരമായ ഭാരത് ജ്യോതി അവാര്‍ഡും ജയകുമാറിന് ലഭിച്ചിട്ടുണ്ട്.                                          (പിഎന്‍പി 3115/18)

date