Skip to main content

സാലറി ചലഞ്ചില്‍ പങ്കാളികളായി ജില്ലയിലെ ജിഎസ്ടി വകുപ്പ് ജീവനക്കാരും

സാലറി ചലഞ്ചില്‍ പങ്കാളികളായി സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ജില്ലയിലെ ഓഫീസുകളും. ജില്ലയിലെ 118 ജീവനക്കാരില്‍ 113 പേരും സാലറി ചലഞ്ചിന്റെ ഭാഗമായി. ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാന്‍ തീരുമാനിച്ചു. മുഴുവനായോ തവണകളായോ ആയിരിക്കും തുക നല്‍കുക. പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ്, റാന്നി, തിരുവല്ല എന്നീ സംസ്ഥാന ചരക്കു സേവന നികുതി ഓഫീസുകളിലെ എല്ലാ ജീവനക്കാരും സാലറി ചലഞ്ചില്‍ പങ്കാളികളായെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ സജി എ മിരാന്‍ഡ അറിയിച്ചു.                                          (പിഎന്‍പി 3126/18)

date