Skip to main content

ശിശുദിനം: മത്സര വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു

 

ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജവാഹര്‍ ബാലഭവനും ശിശുക്ഷേമ   സമിതിയും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ജോസ് കെ. മാണി എം.പി ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ചടങ്ങില്‍ ജവാഹര്‍ ബാലഭവന്‍ ചെയര്‍മാന്‍ ടി. ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജവാഹര്‍ ബാലഭവന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാടവന ബാലകൃഷ്ണപിള്ള, ചലച്ചിത്ര സീരിയല്‍ താരം ഐശ്വര്യ രാജീവ്, ബാലഭവന്‍ കമ്മറ്റി അംഗങ്ങളായ വി. ജയകുമാര്‍, ഏലിയാമ്മ കോര, കൗണ്‍സിലര്‍മാരായ അനുഷ കൃഷ്ണന്‍, മീര ബാലു തുടങ്ങിയവര്‍ സംസാരിച്ചു. 500 കുട്ടികള്‍ക്കാണ് വിവിധ ഇനങ്ങളിലായി ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കിയത്.  

                                                            (കെ.ഐ.ഒ.പി.ആര്‍-2005/17)

date