Skip to main content

പദ്ധതി തുക വിനിയോഗം : ജില്ല രണ്ടാം സ്ഥാനത്ത്

 

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലും പദ്ധതി തുക വിനിയോഗത്തില്‍ ജില്ല രണ്ടാം സ്ഥാനത്ത്. നേരത്തേ തുക വിനിയോഗത്തില്‍ ജില്ല ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഇപ്പോള്‍ നേരിയ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ്. പാലക്കാട് ജില്ലയ്ക്കാണ് ഒന്നാം സ്ഥാനം. 31.78 ശതമാനം. പത്തനംതിട്ട ജില്ലയുടെ തുക വിനിയോഗം 31.55 ശതമാനമാണ്. തുക വിനിയോഗത്തില്‍ ഏറ്റവും പിന്നിലുള്ളത് എറണാകുളം ജില്ലയാണ്. 25.50 ശതമാനം. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ തുകവിനിയോഗം 30.21 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളിലേത് 33.91 ശതമാനവും നഗരസഭകളുടേത് 31.56 ശതമാനവും ജില്ലാ പഞ്ചായത്തിന്റേത് 33.98 ശതമാനവുമാണ്. 

ഗ്രാമപഞ്ചായത്തുകളില്‍ തുക വിനിയോഗത്തില്‍ ഏറ്റവും മുന്നിലുള്ളത് മലയാലപ്പുഴ ഗ്രാമപഞ്ചായത്താണ്. 47.99 ശതമാനം. ഏറ്റവും പിന്നിലുള്ളത് റാന്നി പെരുനാട് പഞ്ചായത്ത്. 16.25 ശതമാനം. മറ്റ് ഗ്രാമപഞ്ചായത്തുകളുടെ തുക വിനിയോഗം: വെച്ചൂച്ചിറ- 44.71, കുന്നന്താനം- 42.31, സീതത്തോട്-40.60, പുറമറ്റം-40.50, നാറാണംമൂഴി- 40.22, നെടുമ്പ്രം-38.64, വള്ളിക്കോട്-38.23, കല്ലൂപ്പാറ-37.31, വടശേരിക്കര-37.27, തുമ്പമണ്‍-37.14, ഏഴംകുളം-35.06, ചെന്നീര്‍ക്കര-33.77, മല്ലപ്പള്ളി-33.04, കൊടുമണ്‍-33.04, കോന്നി-32.77, റാന്നി-32.44, കടമ്പനാട്-32.31, പന്തളം തെക്കേക്കര-32.00, അരുവാപ്പുലം-32.77, കവിയൂര്‍-31.68, മെഴുവേലി-31.08, ചിറ്റാര്‍-30.71, പ്രമാടം-30.33, ഏനാദിമംഗലം-29.82, ഓമല്ലൂര്‍-29.59, ആനിക്കാട്-29.28, തണ്ണിത്തോട്-29.20, പള്ളിക്കല്‍-28.74, കലഞ്ഞൂര്‍-28.59, മൈലപ്ര-27.84, റാന്നി അങ്ങാടി-27.70, കടപ്ര- 27.53, അയിരൂര്‍-27.46, ചെറുകോല്‍-26.84, കോഴഞ്ചേരി-26.82, കോയിപ്രം- 26.43, ഏറത്ത്-26.17, കോട്ടാങ്ങല്‍-25.81, കുളനട-25.09, കൊറ്റനാട്-24.71, നാരങ്ങാനം- 24.40, എഴുമറ്റൂര്‍-23.99, റാന്നി പഴവങ്ങാടി-23.91, ആറന്മുള-23.26, കുറ്റൂര്‍-22.55, നിരണം-21.77, പെരിങ്ങര-21.46, ഇലന്തൂര്‍-20.29, ഇരവിപേരൂര്‍-19.73, തോട്ടപ്പുഴശേരി-18.84, മല്ലപ്പുഴശേരി-17.71.

ബ്ലോക്ക് പഞ്ചായത്തുകളുടെ തുക വിനിയോഗം: മല്ലപ്പള്ളി-41.10, കോന്നി-37.95, റാന്നി-36.77, പുളിക്കീഴ്-36.44, പറക്കോട്-32.37, കോയിപ്രം-29.41, ഇലന്തൂര്‍-27.31, പന്തളം-25.72. 

നഗരസഭകളുടെ തുക വിനിയോഗം: പന്തളം-33.78, പത്തനംതിട്ട-32.83, തിരുവല്ല-31.27, അടൂര്‍-28.75. ജില്ലാ പഞ്ചായത്തിന്റെ തുക വിനിയോഗം 31.55 ശതമാനം.           (പിഎന്‍പി 3132/18)

date