Skip to main content

പ്രളയബാധിതര്‍ക്ക് പിന്തുണയുമായി കൊച്ചി കാന്‍സര്‍ സെന്റര്‍

 

കൊച്ചി: പ്രളയബാധിത മേഖലകളിലെ കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിന് കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ പ്രത്യേക പദ്ധതി. രോഗികളുട തുടര്‍ചികിത്സ ഉറപ്പാക്കുന്നതിന് വീടുകളിലെത്തി പരിചരണം നല്‍കുന്നതടക്കമുള്ള പദ്ധതിയാണ് കാന്‍സര്‍ സെന്റര്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള പറഞ്ഞു.

പ്രളയം കാര്യമായി ബാധിച്ച വടക്കന്‍ പറവൂര്‍ താലൂക്കിലാണ് കാന്‍സര്‍ സെന്റര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളും ദേശീയാരോഗ്യദൗത്യവും മുഖേന ചികിത്സ ആവശ്യമായ രോഗികളെ കണ്ടെത്തും. തുടര്‍ന്ന് കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ നിന്നുള്ള ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും രോഗികളെ വീടുകളിലെത്തി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. കൗണ്‍സലിംഗ് അടക്കമുള്ള സേവനങ്ങളും ചികിത്സയ്‌ക്കൊപ്പം നല്‍കും.

ഒക്‌ടോബര്‍ ഒന്നിന് പ്രാഥമിക പരിശോധന ആരംഭിക്കും. ഒക്‌ടോബര്‍ പത്തു വരെ പദ്ധതിയുടെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ നടക്കും. തുടര്‍ന്നും ചികിത്സാ പിന്തുണ ആവശ്യമുള്ളവര്‍ക്ക് അത് ലഭ്യമാക്കുമെന്ന് കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. മോനി എബ്രഹാം കുര്യാക്കോസ് പറഞ്ഞു.

date