Skip to main content

അറിയിപ്പ്

 

കൊച്ചി: അറബിക്കടലിന്റെ  തെക്ക് കിഴക്കന്‍ ഭാഗത്ത് ഒക്‌ടോബര്‍ ആറിന് ന്യൂനമര്‍ദ്ദം ഉണ്ടാകുവാന്‍ സാധ്യതയുളളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ ഏഴ്, എട്ട് തീയതികളില്‍ ഈ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് അറബിക്കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുവാനും സാധ്യതയുണ്ട്.

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കടല്‍ അതീവ പ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുളളതിനാല്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യത്തൊഴിലാളികള്‍ ഒക്‌ടോബര്‍ ആറു മുതല്‍ അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശിക്കുന്നു.

മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യാനങ്ങള്‍ ഒക്‌ടോബര്‍ അഞ്ചിനു മുമ്പ് സുരക്ഷിതമായ തീരത്ത് എത്തിച്ചേരണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

date