Skip to main content

സിന്തൈറ്റ് ട്രേഡ് യൂണിയനുകളുടെ ഹിത പരിശോധന ഒക്‌ടോബര്‍ 4-ന് 

 

കൊച്ചി: സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് കടയിരിപ്പ് എന്ന സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയനുകള്‍ക്ക് 2010 ലെ കേരള റെക്കഗ്നിഷ്യന്‍ ഓഫ് ട്രേഡ് യൂണിയന്‍ ആക്ട് പ്രകാരം അംഗീകാരം നല്‍കുന്നതിനുളള ഹിതപരിശോധന ഒക്‌ടോബര്‍ 4 രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് കടയിരിപ്പിന്റെ ടെര്‍മറിക് ഹാളില്‍ വച്ച്   നടത്തും. 

സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, കടയിരിപ്പ് എന്ന സ്ഥാപനത്തിലെ ട്രേഡ് യൂണിയനുകള്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ എറണാകുളം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷറുടെ ഉത്തരവ് പ്രകാരമാണ് ഹിത പരിശോധന നടത്തുന്നതെന്ന് തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ് ) വി.ബി.ബിജു അറിയിച്ചു.

date