പ്രളയബാധിത പ്രദേശങ്ങളില്‍ ഹാര്‍ഡ് വെയര്‍ ക്ലീനിക്
കൊച്ചി: 1ാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള പ്രളയബാധിത പ്രദേശത്തെ സ്‌ക്കൂളുകളിലെ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയ ഐ സി ടി ഉപകരണങ്ങള്‍ പരിശോധിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള ഹാര്‍ഡ് വെയര്‍ ക്ലീനിക് ഗാന്ധിജയന്തി ദിനത്തില്‍ നടത്തും. ജില്ലയിലെ ഐ സി ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കൈറ്റിലെ ആധ്യാപകരുടേയും കുസാറ്റിലെ സ്‌ക്കൂള്‍ ഓഫ് എന്‍ജിനീയറിംഗിലെ വിദ്യാര്‍ത്ഥികളുടേയും കെല്‍ട്രോണിന്റേയും സഹകരണത്തോടെ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ഗവ ഹൈസ്‌ക്കൂളിലും പറവൂര്‍ സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌ക്കൂളിലും ആണ് ഈ വേറിട്ട ശുചീകരണം നടക്കുന്നത്. ആലുവ, പറവൂര്‍ സബ്ജില്ലകളിലെ സ്‌ക്കൂളികളില്‍ നിന്ന് ശേഖരിച്ച 175 ഡസ്‌ക്ക്‌ടോപ്പുകള്‍, 70 ലാപ്പടോപ്പുകള്‍ 26 മോണിട്ടറുകള്‍ എന്നിവ ഉപയോഗയോഗ്യമാക്കുവാനുള്ള ശ്രമം ക്‌ളിനിക്കിന്റെ ഭാഗമായുണ്ടാവും. ഒപ്പം തന്നെ എല്ലാസിസ്റ്റത്തിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ആയ ഉബണ്ടു 14.04 ഇന്‍സ്റ്റാള്‍ ചെയ്തുകൊടുക്കും.
- Log in to post comments