Skip to main content

എയ്ഡ്‌സ് ദിനാചരണം ഒന്നിന്; വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങളും 

   ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിനം ജില്ലയില്‍ വിവിധ പരിപാടികളോടെ ആചരിക്കും. 'എന്റെ ആരോഗ്യം എന്റെ അവകാശം' എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്‌സ്ദിന സന്ദേശം. എയ്ഡ്‌സ് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ ഈ മാസം 28 മുതല്‍ ഡിസംബര്‍ എട്ടുവരെ ജില്ലയിലെ 30 കേന്ദ്രങ്ങളില്‍ ബോധവത്ക്കരണ സ്‌കിറ്റുകള്‍ അവതരിപ്പിക്കും.  
    29ന് രാവിലെ 10ന് കാഞ്ഞങ്ങാട് ഗവ.നഴ്‌സിംഗ് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കായി സ്‌കിറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കും. മികച്ച സ്‌കിറ്റ് അവതരിപ്പിക്കുന്നവര്‍ക്ക് കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. ജില്ലയില്‍ രണ്ടു കേന്ദ്രങ്ങളില്‍ ഫഌഷ് മോബ് ഉണ്ടാകും. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബോധവത്ക്കരണ പ്രദര്‍ശനവും ലഘുലേഖകളുടെ വിതരണം ഉണ്ടാകും. 
    ഒന്നിന് ജില്ലയിലെ പ്രാഥമികാരോഗ കേന്ദ്രപരിധിയില്‍ വിവിധ ബോധവത്ക്കരണ പരിപാടികള്‍ നടത്തും. 30ന് വൈകിട്ട് 5.30ന് പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ മെഴുകുതിരികള്‍ കത്തിച്ചും റെഡ് റിബണ്‍ ഹൈഡ്രജന്‍ ബലൂണുകള്‍ പറത്തിയും എയ്ഡ്‌സിനെതിരെ ജനങ്ങളുടെ കൂട്ടായ്മ സംഘടിപ്പിക്കും.     ഡിസംബര്‍ ഒന്നിന് രാവിലെ 11ന് കാഞ്ഞങ്ങാട് ടൗണ്‍ഹാളിലാണ് ജില്ലാതല പൊതുയോഗം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 94470 18977, 94958 82248 

date