Skip to main content

ഗാന്ധിജയന്തി വാരാചരണം : ശുചീകരണം നടത്തി

 

ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് പുതുശ്ശേരി ജി.എല്‍.പി. സ്‌കൂളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആര്‍.ബിന്ദു പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇരുപത് വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘമാണ് സ്‌കൂള്‍ പരിസരം ശുചിയാക്കിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും പ്രസംഗമത്സരവും സംഘടിപ്പിച്ചു. 

ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ഓമല്ലൂര്‍ പൈവള്ളി വാര്‍ഡില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. വാര്‍ഡിലെ അറുപത്തിരണ്ടാം അങ്കണവാടിയുടെ പരിസരപ്രദേശങ്ങളാണ് ശുചീകരിച്ചത്. വാര്‍ഡ് മെമ്പര്‍ ലക്ഷ്മി മനോജ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. അങ്കണവാടി വികസന സമിതി പ്രസിഡന്റ് സുരേഷ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, അങ്കണവാടി വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്ക് പായസവിതരണവും നടത്തി. 

ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ രണ്ട് മുതലുള്ള ഒരാഴ്ചക്കാലും ഗാന്ധിജയന്തി വാരാചരണം നടക്കുകയാണ്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കിയാണ് ഇത്തവണത്തെ ഗാന്ധിജയന്തിവാരാചരണം നടക്കുന്നത്.                   (പിഎന്‍പി 4190/18)

date