Post Category
നവകേരള നിര്‍മാണം : സാലറി ചലഞ്ചിന് പുറമേ സംഭാവന നല്കി കെ.എസ്.ഇ.ബിയിലെ രണ്ട് ഉദ്യോഗസ്ഥര്‍
നവകേരള നിര്‍മ്മാണത്തിനായി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ കൈത്താങ്ങ്. കെ.എസ്.ഇ.ബിയിലെ സീനിയര്‍ സൂപ്രണ്ടുമാരായ ബാജികുമാര്, സുലേഖ എന്നിവരാണ് 25000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ടി.എസ് സന്തോഷ് കുമാര്‍ സംഭാവന ഏറ്റുവാങ്ങി. സാലറി ചലഞ്ചിന്റെ ഭാഗമായി ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കുന്നതിന് പുറമെയാണിത്.
(പിഎന്‍പി 4191/18)
date
- Log in to post comments