Skip to main content

നവകേരള നിര്‍മിതിക്കായി പെന്‍ഷന്‍ തുക നല്‍കി വിമുക്തഭടന്‍

 

നവകേരള നിര്‍മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി വിമുക്തഭടന്‍ മാതൃകയായി. അങ്ങാടിക്കല്‍ സ്വദേശിയായ കെ.കെ.ധര്‍മജനാണ് ഒരു മാസത്തെ പെഷന്‍ തുകയായ 23464 രൂപയുടെ ചെക്ക് കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ക്ക് തുക കൈമാറിയത്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങാകുവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുവാന്‍ തയാറായ അദ്ദേഹത്തിന്റെ മാതൃക അനുകരണീയമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 

                  (പിഎന്‍പി 4198/18)

date