Post Category
ഗാന്ധിജയന്തി വാരാചരണം: റോഡുകള്‍ വൃത്തിയാക്കി വിദ്യാര്‍ഥികള്‍ മാതൃകയായി
ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് കല്ലൂപ്പാറ പഞ്ചായത്തിലെ ചെങ്ങരൂര്‍ സെന്റ് തെരേസാസ് ബഥനി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ മല്ലപ്പള്ളി വരെയുള്ള റോഡ് വൃത്തിയാക്കി. വാരാചരണത്തോടനുബന്ധിച്ച് ബോധവത്ക്കരണ ക്ലാസ്, ക്വിസ് മത്സരം എന്നിവയും നടന്നു. സ്‌കൂളിലെ എണ്ണൂറോളം വിദ്യാര്‍ഥികള്‍ ശുചീകരണത്തില്‍ പങ്കെടുത്തു. (പിഎന്‍പി 4199/18)
date
- Log in to post comments