Skip to main content

ആറ് ലക്ഷം രൂപ സംഭാവന നല്‍കി ഏറത്ത് ഗ്രാമപഞ്ചായത്ത്

നവകേരളനിര്‍മ്മിതിക്കായി ഏറത്ത് ഗ്രാമപഞ്ചായത്തിന്റെ കൈത്താങ്ങ്. കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സമാഹരിച്ച ആറ് ലക്ഷത്തി പതിനേഴായിരത്തി ഒരുന്നൂറ്റി എണ്‍പത്തിരണ്ട് രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന വിജയകുമാര്‍ തുക ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. അസിസ്റ്റന്റ് സെക്രട്ടറി കെ. ഷൈലജ, വാര്‍ഡ്‌മെമ്പര്‍ ഷൈല റെജി, അനീഷ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് ജീവനക്കാരെല്ലാം സാലറി ചലഞ്ചിലും പങ്കാളികളായിട്ടുണ്ട്. ഇതിന് പുറമേ ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും ഒരുലക്ഷം രൂപ പ്രളയസമയത്ത് സംഭാവന നല്‍കിയിരുന്നു. 
                                             (പിഎന്‍പി 3231/18)

date