അറിയിപ്പുകൾ
വായ്പ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ സ്വയംതൊഴില്‍, വാഹന വായ്പ പദ്ധതികളിലേക്ക് ജാമ്യ വ്യവസ്ഥയില്‍ ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 18 നും 55 നും മധ്യേ പ്രായമുള്ള യുവതി യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്റെ ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക . ഫോണ്‍ : 0484 2302663, 9400068507
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പഞ്ചകര്‍മ്മ തീയറ്റര്‍ ഉപകരണങ്ങളുമായി ബന്ധപ്പെട്ട് ബുക്ക് ലെറ്റുകള്‍ 1500 എണ്ണം പ്രിന്റ് ചെയ്യുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 13- ന് ഉച്ചയ്ക്ക് 12 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തന സമയത്ത് നേരിട്ടോ ടെലിഫോണ്‍/ഇ-മെയില്‍ മുഖാന്തിരമോ ബന്ധപ്പെടാം. ഫോണ്‍ 2365933
ഗ്രോത്ത് പള്‍സ് - സംരംഭക പരിശീലനം
പ്രവര്‍ത്തന കാര്യക്ഷമത നേടാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്‌റ് (കീഡ്) അഞ്ചുദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 24 മുതല്‍ 28 വരെ കളമശേരിയിലുള്ള കാമ്പസ്സിലാണു പരിശീലനം.
നിലവില്‍ സംരംഭം തുടങ്ങി അഞ്ചുവര്‍ഷത്തില്‍ താഴെ പ്രവൃത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. മാര്‍ക്കറ്റിംഗ് സ്ട്രാറ്റജീസ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ജിഎസ്ടി ആന്റ് ടാക്‌സേഷന്‍, ഓപ്പറേഷണല്‍ എക്‌സലന്‍സ്, സെയില്‍സ് പ്രോസസ് ആന്റ് ടീം മാനേജ്മന്റ് വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 3,540 രൂപയാണ് അഞ്ചുദിവസത്തെ പരിശീലന ഫീസ് (കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ് ടി ഉള്‍പ്പടെ). താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,500 രൂപയാണ് അഞ്ചുദിവസത്തെ പരിശീലന ഫീസ്. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 2,000 രൂപ താമസം ഉള്‍പ്പെടെയും 1,000 രൂപ താമസം കൂടാതെയുമാണ് പരിശീലന ഫീസ്. താത്പര്യമുള്ളവര്‍ കീഡിന്റെ വെബ്റ്റായ www.kled.info/training-castender/ ല്‍ ഓണ്‍ലൈനായി സെപ്തംബര്‍ 18ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2532890/2550322/9188922785.
അപ്രന്റ്ിസ് നഴ്‌സ് പദ്ധതി അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റ് നൂതന പദ്ധതിയായ അപ്രന്റ്ീസ് നഴ്‌സ് പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ജനറല്‍/ജില്ല/താലൂക്ക്/ഹെഡ് ക്വാര്‍ട്ടേഴ്‌സ്/എഫ്എച്ച്‌സി ആശുപത്രികളില്‍ ജിഎന്‍എം/ബിഎസ്‌സി നഴ്‌സിംഗ് യോഗ്യതയുളളവരെ പരിശീലനത്തിനായി നിയോഗിക്കുന്നു. രണ്ടുവര്‍ഷത്തേക്കാണ് നിയമനം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ജനറല്‍/ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സ് പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-35. ഓണറേറിയം ബിഎസ്‌സി നഴ്‌സിംഗ് 18,000 (പ്രതിമാസം) ജനറല്‍ 15,000 (പ്രതിമാസം) നിശ്ചിത യോഗ്യതയുളളവര്‍ അപേക്ഷ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് സഹിതം സെപ്തംബര്‍ 13-ന് മുമ്പായി കാക്കനാട് കളക്ടറേറ്റിലുളള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04842422256.
ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്
എറണാകുളം മരട് മാങ്കായി സ്‌ക്കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന ഗവ ഐടിഐയില്‍ എല്‍.സി./ആംഗ്ലോ ഇന്‍ഡ്യന്‍ വിഭാഗത്തിനു റിസര്‍വ് ചെയ്ത ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. മേല്‍ വിഭാഗത്തില്‍ നിന്നും അപേക്ഷകര്‍ ഇല്ലാത്ത പക്ഷം മറ്റു വിഭാഗക്കാരെയും പരിഗണിക്കും. യോഗ്യത ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍ടിസി/എന്‍എസി നേടിയശേഷം മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 13-ന് രാവിലെ 10.30 ന് മരട് ഗവ.ഐടിഐയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2700142.
കൈരളിയില്‍ ഓണം വിപണനമേള ആരംഭിച്ചു
കരകൗശല വികസന കോര്‍പ്പറേഷന്‍ കേരള ലിമിറ്റഡിന്റെ എം.ജി. റോഡിലുള്ള കൈരളി ശാഖയില്‍ ഓണം വിപണനമേളയുടെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാമഭദ്രന്‍ നിര്‍വഹിച്ചു. മേളയുടെ ആദ്യ വില്പന കൊച്ചിന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പത്മജ എസ് മേനോന്‍ നിര്‍വഹിച്ചു.. ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തകരായ ശ്രീമൂലനഗരം രാധാകൃഷ്ണന്‍, ശ്രീമൂലനഗരം മനുശങ്കര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സെപ്തംബര്‍ 18 വരെ എല്ലാ ഉല്പന്നങ്ങള്‍ക്കും 10 ശതമാനം ഗവണ്‍മെന്റ് റിബേറ്റും, 2000 രൂപയ്ക്ക് മുകളില്‍ ഉത്പന്നങ്ങള്‍ വാങ്ങിയാല്‍ സമ്മാന കൂപ്പണും ലഭ്യമാകും. ഈട്ടിത്തടിയിലും കുമ്പിള്‍ത്തടിയിലും ലോഹത്തിലും നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍, നെറ്റിപ്പട്ടം, നെട്ടൂര്‍ പെട്ടികള്‍, ആറന്മുളക്കണ്ണാടി, ചുണ്ടന്‍വള്ളം, കഥകളി കോസ്റ്റ്യൂം, ഹൗസ് ബോട്ട്, പുരം ആനകള്‍, ഈട്ടിത്തടിയിലുള്ള ആനകള്‍, കഥകളി തലകള്‍, വിവിധയിനം ബോക്‌സുകള്‍, ചന്ദന തൈലം, ചന്ദനത്തടി, ചന്ദനമാല, ലാമിനേറ്റഡ് മാറ്റ്, സ്‌ട്രോ പിക്ചര്‍ എന്നിവയും മേളയുടെ ആകര്‍ഷണമാണ്.
- Log in to post comments