Skip to main content

ബിരുദാനന്തര ബിരുദ കോഴ്സുകളിൽ തത്സമയ പ്രവേശനം

        കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ  (കില) കീഴിൽ തളിപ്പറമ്പ് കാമ്പസിൽ ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിൽ (ഐപിപിഎൽ) 2024-25 അധ്യയന വർഷത്തിലെ പുതുതലമുറ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ എംഎ സോഷ്യൽ എന്റർപ്രണർഷിപ്പ് ആൻഡ് ഡെവലപ്മെന്റ്, എംഎ പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റ്, എംഎ ഡീസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ് (റഗുലർ) എന്നിവയിലെ ഒഴിവുകളിലേക്ക് സെപ്റ്റംബർ 9 മുതൽ 13 വരെ തത്സമയ പ്രവേശനം നടത്തും. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനത്തിൽ കുറയാത്ത മാർക്കോടെയുള്ള ബിരുദമുള്ളവർക്കു അപേക്ഷിക്കാം. പ്രായപരിധി ഇല്ല. സർവീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോൺ: 0460 2200904, 9895094110, 9061831907.

പി.എൻ.എക്‌സ്. 3992/2024

date