Post Category
സീറ്റ് ഒഴിവ്
കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ഗണിത ശാസ്ത്രം വിഷയത്തില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ ഓരോ ഒഴിവുകളുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഇന്ന് (സെപ്റ്റംബര്‍ 10) അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ ഹാജരാവണം.
പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ കോഴ്സുകളായ എം.എ അറബിക് (ഇ.ടി.ബി-2, ഇ.ഡബ്ല്യു.എസ്-2, ഒ.ബി.എച്ച്-1, എസ്.സി-2, എസ്.ടി-1), എം.എ ഇംഗ്ലീഷ് (എസ്.ടി-1), എം.എസ്.സി ഫിസിക്സ് (എസ്.സി-1, എസ്.ടി-1), എം.എസ്.സി മാത്‍സ് (എസ്.സി-4, എസ്.ടി-1), എം.കോം (എസ്.ടി-1) എന്നിവയില്‍ സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 11 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് മുമ്പായി കോളേജില്‍ ഹാജരാവണം.
date
- Log in to post comments