മേപ്പാടി പുനരധിവാസം മൈക്രോ പ്ലാന്‍ വര്‍ക്ക് ഷോപ്പ് നടത്തി
ഉരുള്‍പൊട്ടല്‍ അതിജീവിതരുടെ പുനരധിവാസത്തിനുള്ള മൈക്രോ പ്ലാന്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ മിഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് പുനരധിവാസ മൈക്രോ പ്ലാന്‍ ശില്‍പശാല സംഘടിപ്പിച്ചത്. മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ പുനരുജ്ജീവനത്തിന് ആവശ്യമായ പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചയും തയ്യാറെടുപ്പും നടത്തുന്നതിനാണ് ശില്‍പശാല സംഘടിപ്പിച്ചത്. മേഖലയിലെ 1009 വീടുകളില്‍ നടത്തിയ സര്‍വ്വെയുടെ അടിസ്ഥാനത്തില്‍ ദുരിത ബാധിതരുടെ മാനസിക, ശാരീരിക, സാമ്പത്തിക, സാമൂഹിക മേഖലകളിലെ വീണ്ടെടുപ്പിനും ഉയര്‍ച്ചക്കും ഊന്നല്‍ നല്‍കിയാണ് സര്‍ക്കാര്‍ പദ്ധതി നിര്‍വഹണം നടത്തുന്നത്. കാലതാമസമില്ലാതെ ഫലപ്രദമായ പദ്ധതികള്‍ ഗുണഭോക്താക്കളില്‍ എത്തിക്കണമെന്ന് ചര്‍ച്ചയില്‍ അറിയിച്ചു. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ നടന്ന ശില്‍പശാല തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി അനുപമ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ. ഗീത അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, അസിസറ്റന്റ് കളക്ടര്‍ എസ് ഗൗതംരാജ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. കെ ബാലസുബ്രഹ്മണ്യന്‍, ശുചിത്വ മിഷന്‍ കണ്‍സള്‍ട്ടന്റ് എന്‍. ജഗജീവന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments