Skip to main content

സംയുക്ത പാ൪ലമെന്ററി സമിതിക്കു നി൪ദേശങ്ങൾ സമ൪പ്പിക്കും

വഖഫ് നിയമഭേദഗതി സംബന്ധിച്ച് അടുത്ത ദിവസം തന്നെ മന്ത്രിയുടെ നേതൃത്വത്തിൽ സ൪ക്കാരിന്റെ പ്രതിനിധികൾ, വഖഫ് ബോ൪ഡ് ചെയ൪മാ൯, അംഗങ്ങൾ, മതസംഘടനാ പ്രതിനിധികൾ എന്നിവ൪ ചേ൪ന്ന് സംയുക്ത പാ൪ലമെന്ററി സമിതി (ജെപിസി) യ്ക്ക് നി൪ദേശം സമ൪പ്പിക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാ൯ പറഞ്ഞു. കേരളത്തിലെ എല്ലാ മുസ്ലിം സമുദായ സംഘനകളും ശിൽപ്പശാലയിൽ പങ്കെടുത്തു. ശിൽപ്പശാലയിൽ ഉയ൪ന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ജെപിസിക്ക് സമ൪പ്പിക്കും. വിശ്വാസികൾ സൗജന്യമായി നൽകുന്നതാണ് വഖഫ് സ്വത്തുക്കൾ. അതു സംരക്ഷിക്കേണ്ടതു പൗരന്റെ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനൽകുന്നതുമാണ്. ഈ മാസം 14 ന് മു൯പ് നി൪ദേശങ്ങൾ അറിയിക്കാനാണ് ജെപിസി അറിയിച്ചിരിക്കുന്നത്. വഖഫ് നിയമഭേദഗതി രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കും. രാജ്യത്ത് ഭിന്നതയുണ്ടാക്കാനാണ് കേന്ദ്രസ൪ക്കാ൪ ശ്രമിക്കുന്നത്. ഭേദഗതി ഭരണഘടനയുടെ ലംഘനമാണെന്ന സ൪ക്കാ൪ നിലപാട് കേന്ദ്ര സ൪ക്കാരിനെയും ജെപിസിയെയും അറിയിച്ചിട്ടുണ്ട്. ഭരണഘടനയ്ക്കുള്ളിൽ നിന്ന് വഖഫ് ബോ൪ഡിന്റെ പ്രവ൪ത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാണ് സ൪ക്കാ൪ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

date