Post Category
സ്വന്തം കാരിക്കേച്ചർ സ്വന്തമാക്കാനും കാർഷികോത്സവത്തിൽ അവസരം
കളമശ്ശേരി: ഉത്സവത്തിൽ പങ്കാളിയാകുന്നതിനൊപ്പം സ്വന്തം കാരിക്കേച്ചർ സ്വന്തമാക്കാനും അവസരം. കളമശ്ശേരി കാർഷികോത്സവം 2.0ലാണ് മികവുറ്റ നിലയിൽ ലൈവ് കാരിക്കേച്ചർ കോർണർ ഒരുക്കിയിരിക്കുന്നത്.
കേരള കാർട്ടൂൺ അക്കാദമിയിലെ കാർട്ടൂണിസ്റ്റുകളാണ് കാരിക്കേച്ചർ തയ്യാറാക്കുന്നത്. ഓരോ ദിവസവും ഈരണ്ടു കാർട്ടൂണിസ്റ്റുകൾ കാർഷികോത്സവ വേദിയിലുണ്ടാകും.
ഒരാളുടെ കാരിക്കേച്ചർ പൂർത്തിയാക്കാൻ 5 -7 മിനിറ്റ് മതി. നല്ല പ്രതികരണമാണ് കാർഷികോത്സവ വേദിയിൽ ലഭിക്കുന്നത്.
വിശിഷ്ട പരിപാടികളിൽ പങ്കെടുക്കുന്ന അതിഥികളുടെ കാരിക്കേച്ചർ തയ്യാറാക്കി അവർക്ക് സമ്മാനിക്കുന്നുമുണ്ട്.
വ്യവസായ മന്ത്രി പി. രാജീവ് നേതൃത്വം നൽകുന്നതാണ് കാരിക്കേച്ചർ അനുഭവം സമ്മാനിക്കുന്ന കളമശ്ശേരി കർഷികോത്സവം 2.0.
date
- Log in to post comments